January 12, 2018 by Walter Roberts

Profitable Small business idea Rubber Bands, Gloves Kerala Malayalam

Rubber products manufacturing is a profitable venture. Training can be availed in Rubber Training institute kottayam. The technology will be provided by Rubber Board. Subsidy will be available for the Machinery from DIC. Small business loan can get from banks. One should adequate insurance for his business and have personal life and health insurance for himself. Low interest business loans available from government institutions under different schemes. Many of them you can apply online.
സുലഭമായ അസംസ്കൃത വസ്തു ലാഭകരമായബിസിനസ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പ്പാദിപ്പി ക്കുന്ന സംസ്ഥാനം കേരളമാണ്. എന്നാല്‍ കേരളത്തില്‍ എന്തുകൊണ്ടോ റബ്ബര്‍ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ പൊതുവേ കുറവാണ്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക റബ്ബര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോയി അവിടെ വെച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് തിരിച്ച് കേരളത്തില്‍

കൊണ്ടുവന്ന് വിറ്റഴിക്കപ്പെടുന്ന പ്രവണതയാണ് പൊതുവേ കണ്ടുവരുന്നത്. ഇതില്‍ പരിചയ പ്പെടുത്തുന്നത് ഇന്ത്യയില്‍ എല്ലായിടത്തും വിറ്റഴി ക്കാന്‍ കഴിയുന്നതും കിടമത്സരം കുറഞ്ഞതും ലാഭകരവും ചെറുകിട വ്യവസായമായി തുടങ്ങാ വുന്നതും ആയ റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ ആയ റബ്ബര്‍ ബാന്റുകള്‍, വിരലുറകള്‍, കയ്യുറകള്‍ എന്നിവയുടെ നിര്‍മ്മാണത്തെ കുറിച്ചാണ്.
റബ്ബര്‍ ബാന്റ്, കൈ/വിരലുറകള്‍, നിര്‍മ്മാണം
ലാറ്റക്‌സ്‌ അഥവാ റബ്ബര്‍ പാല്‍, ചൈനാ ക്ലേ, മാറ്റ് കെമിക്കലുകള്‍ എന്നിവ മിക്സിംഗ് യൂണിറ്റില്‍ ഇട്ട് ആവശ്യത്തിന് നിറങ്ങളും ചേര്‍ത്ത് മിക്സ് ചെയ്യുന്നു. ഇത് ഡിപ്പിംഗ് ടാങ്കില്‍ പകര്‍ന്നതിനു ശേഷം അതിലേക്ക് വ്യത്യസ്ത ഉല്‍പ്പന്നങ്ങളുടെ അച്ചുകള്‍ മുക്കുന്നു. ശേഷം ഇവ ആസിഡ് ലായനിയിലും മുക്കുന്നു. ഉറച്ചതിനു ശേഷം കട്ടിംഗ് മെഷീനില്‍ കട്ട് ചെയ്ത് എടുക്കാം.
മുതല്‍മുടക്ക്
ഇവകളുടെ നിര്‍മ്മാണത്തിന് മിക്സിംഗ് മെഷീന്‍, ക്രീമിംഗ് ടാങ്ക്, ഡിപ്പിംഗ് ടാങ്കുകള്‍, കട്ടിംഗ് മെഷീന്‍, വെയിംഗ് മെഷീന്‍, പാത്രങ്ങള്‍, വിവിധ തരത്തിലുള്ള അച്ചുകള്‍ തുടങ്ങിയവ ആവശ്യമാണ്‌. ഇവയ്ക്കെല്ലാം കൂടി അഞ്ച് ലക്ഷം രൂപ വില വരും.
വരുമാനം
നന്നായി വിപണനം ചെയ്യാന്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന ലാഭവിഹിതം തരുന്ന ഒരു ബിസിനസാണ് റബ്ബര്‍ ബാന്റുകള്‍, വിരലുറകള്‍, കയ്യുറകള്‍ എന്നിവയുടെ നിര്‍മ്മാണം. 30% വരെ ലാഭം ലഭിക്കുന്ന ഒരു സംരംഭമാണിത്.
പരിശീലനം
റബ്ബര്‍ ഉല്പന്ന നിര്‍മ്മാണത്തില്‍ റബ്ബര്‍ ബോര്‍ഡ് പരിശീലനം നല്‍കും. കോട്ടയത്താണ് റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്.

ചെയ്യുകയും സംശയങ്ങള്‍ കമന്റ് ബോക്സില്‍ എഴുതുകയും ചെയ്യുക…